ബെംഗളൂരു: യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഓണ്‍ലൈന്‍ ടാക്സി സംവിധാനമായ ഒലയുടെ ഡ്രൈവറാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു. ഒല ടാക്സിയിലെ ഡ്രൈവര്‍ ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ ബെംഗളൂരുവിലെ റിങ് റോഡില്‍ വച്ച് ഫാഷന്‍ ഡിസൈനറായ യുവതിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്.
ഡ്രൈവര്‍ കാറിന്റെ നാല് ഡോറുകളും പൂട്ടിയശേഷം തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഡോര്‍ തുറക്കാന്‍ കഴിയാഞ്ഞതിനാല്‍ യുവതി കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ഡ്രൈവര്‍ ഇതോടെയാണ് പൂട്ട് തുറക്കാന്‍ തയ്യാറായതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് യുവതി പറയുന്നത്. ഡ്രൈവര്‍ തന്നെ പലവട്ടം സംഭവത്തിന് പിന്നാലെ ഫോണില്‍ വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തുവെന്നും യുവതി പറയുന്നു.
ഡ്രൈവറിന്റെ ഭീഷണിയെ തുടര്‍ന്ന് പോലീസിൽ നൽകിയ പരാതി അവര്‍ ഒഴിവാക്കി. ഒല കമ്പനി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് അയാളെ പിരിച്ചുവിട്ടെന്നും കമ്പനി അറിയിച്ചു.
Post Your Comments