Latest NewsIndiaNews

മാന്യമായ വസ്ത്രം ധരിക്കണം, ഇത്‌ അനുവദിക്കില്ല: വസ്ത്രധാരണം മോശമാണെന്ന് പോലീസുകാര്‍ അപമാനിച്ചതായി യുവതിയുടെ പരാതി-വീഡിയോ

പുതുച്ചേരി: വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് യുവതിയെ പോലീസ് അപമാനിച്ചതായി പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന യുവതിയായ ഐടി ജീവനക്കാരിയാണ് പരാതിക്കാരി. പുതുച്ചേരിയില്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു യുവതി ഉൾപ്പെടെയുള്ള ഒരു കൂട്ടം ടെക്കികള്‍. സംഘത്തിലുള്ള പ്രണിത എന്ന യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്നെയും സുഹൃത്തുക്കളെയും പോലീസ് മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

പുതുച്ചേരിയിലെ കടല്‍തീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെ സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് പോലീസുകാര്‍ വിചാരണ ചെയ്യുകയായിരുന്നു എന്നും വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നത് ഉൾപ്പെടെ ഇവര്‍ സദാചാരം പഠിപ്പിക്കാൻ ശ്രമിച്ചതായും യുവതി പറയുന്നു.

യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി പുതിയ രക്ഷാമാർഗം തുറക്കുന്നു

‘ഇത്തരത്തിലുള്ള വസ്ത്രം ഇവിടെ അനുവദനീയമല്ലെന്ന് ആവര്‍ത്തിച്ച പോലീസ് തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് പറയുന്നതിന് പകരം പോലീസുകാർ തങ്ങളെ കുറ്റപ്പെടുത്തകയും സദാചാര പ്രഭാഷണം നടത്തുകയുമായിരുന്നു. വിദേശികള്‍ ഉള്‍പ്പടെ ധാരാളം ആളുകൾ വരുന്ന വിനോദസഞ്ചാര കേന്ദ്രമായ പുതുച്ചേരിയിൽ വസ്ത്രധാരണത്തിന്റെ പേരില്‍ നിങ്ങള്‍ വിദേശികളെ തടഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ പോലീസുകാര്‍ മറുപടി നല്‍കിയില്ല’, പ്രണിത പറയുന്നു. യുവതികളെ പോലീസ് വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരുകൂട്ടം ആളുകള്‍ വീഡിയോയില്‍ പകര്‍ത്തി. ഇതേത്തുടർന്ന് പോലീസ് സ്ഥലം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button