ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും ജീവിതത്തിന്റെ ക്രീസില്‍ അടുത്തയാഴ്ച ഒന്നിക്കുമെന്നു റിപ്പോര്‍ട്ട്. ജീവിതത്തില്‍ ഇരുവരും ഒന്നിക്കുന്നത് ഇറ്റലിയിലായിരിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സ്വകാര്യ ചടങ്ങായി നടക്കുന്ന വിവാഹത്തിനു ഇറ്റലിയില്‍ സ്ഥലം ബുക്ക് ചെയ്തു. വിവാഹത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ആരും ഉണ്ടാകില്ല. ഡിസംബര്‍ 21ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിരുന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇതു വരെ കോഹ്ലിയും അനുഷ്കയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
Post Your Comments