പുതിയ നിയമങ്ങളുമായി ഐപിഎല്‍. ഫ്രാഞ്ചൈസികള്‍ക്ക് നിലവിലെ ടീമിലെ അഞ്ചു കളിക്കാരെ നിലനിര്‍ത്താം. 2015 ല്‍ ടീമിലുണ്ടായിരുന്ന അഞ്ച് അംഗങ്ങളെ നിലനിര്‍ത്താന്‍ ചെന്നൈ,രാജസ്ഥാന്‍ എന്നിവര്‍ക്കു അനുമതിയുണ്ട്. ഒരു ടീമിനു മൂന്ന് ഇന്ത്യന്‍ താരങ്ങള്‍,രണ്ട് വിദേശ താരങ്ങള്‍ എന്നിവരെ നിലനിര്‍ത്താന്‍ സാധിക്കും. താരലേലത്തിനു മുമ്പോ താരലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചോ കളിക്കാരെ നിലനിര്‍ത്താം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ ധോണി ഇതോടെ തിരിച്ചു എത്താന്‍ സാധ്യതയേറി. ഏവരും ആകാംഷയോടെ നോക്കുന്നത് ഇരു ടീമുകളും ഏതു താരങ്ങളെ നിലനിര്‍ത്തുമെന്നു അറിയാനാണ്.
Post Your Comments