ഇന്ത്യക്കാരായ സഞ്ചാരികള്‍ക്കു വേണ്ടി വിസ നിയമത്തില്‍ ഇളവ് വരുത്തി ജപ്പാന്‍. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഹൃസ്വ കാലാവധിയുള്ള വിസയുടെയും മര്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെയും കാര്യത്തിലാണ് ഇളവ് നല്‍കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ നടപടി ജപ്പാന്‍ സന്ദര്‍ശിക്കുന്ന സഞ്ചാരിക്കള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനകരമാകും. വിസ അപേക്ഷാ രേഖകള്‍ ലളിതമാക്കാനാണ് തീരുമാനം. ഇതു വഴി കൂടുതല്‍ ഇന്ത്യക്കാര്‍ക്കു ജപ്പാന്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.
പാസ്‌പോര്‍ട്ട് – വിസ അപേക്ഷാ ഫോം, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖ, ബിസിനസ് ആവശ്യത്തിനു വേണ്ടി വരുന്നത് എന്നു തെളിയിക്കുന്ന രേഖ ഇവ മാത്രം മതി ഇനി ജപ്പാനില്‍ ഇന്ത്യക്കാര്‍ക്കു മര്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്കു അപേക്ഷിക്കാന്‍.
Post Your Comments