1. മംഗള്‍യാന്‍: ചൊവ്വാ ദൗത്യം വിജയകരമായി ആദ്യത്തെ ശ്രമത്തില്‍ തന്നെ പൂര്‍ത്തിയാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 73 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 450 കോടി രൂപ) മാത്രം ചെലവ് വന്ന ദൗത്യത്തിന് മുംബൈയിലെ 8 ലെയ്ന്‍ പാലം പണിയാന്‍ വേണ്ടി വന്ന തുക പോലുമായില്ല.
2. ഫൈബര്‍ ഒപ്റ്റിക്സ്: വേഗതയാര്‍ന്ന ഇന്റര്‍നെറ്റ്, കേബിള്‍ ടെലിവിഷന്‍, നോൺ ഇൻട്രൂസീവ് ശാസ്ത്രക്രീയ , ദന്തവൈദ്യം എന്നിവയെല്ലാം സാധ്യമാക്കുന്നത് ഡോ. നരീന്ദര്‍ സിംഗ് കപാനിയുടെ ഫൈബര്‍ ഒപ്റ്റിക്സ് കണ്ടുപിടുത്തമാണ്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
3. തിമിര ശാസ്ത്രക്രീയ: ഭാരതീയ വൈദ്യനായിരുന്ന സുശ്രുതനാണ് ആദ്യത്തെ എക്ട്രാക്യപ്സുലര്‍ തിമിര ശാസ്ത്രകീയ നടത്തിയത്.
4. ചന്ദ്രനില്‍ ജലം: ചന്ദ്രനില്‍ ജലത്തിന്റെ അംശം ആദ്യമായി കണ്ടെത്തിയത് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യമാണ്.
5. നാവിഗേഷന്‍: നാവിഗേഷന്‍ എന്ന കല നൂറ്റാണ്ടുകള്‍ മുന്‍പ് ഉണ്ടായതാണ്, സിന്ധു നദീ തീരത്ത്. “നവ്ഗതിഹ്” (Navgatih) എന്ന സംസ്കൃത പദത്തില്‍ നിന്നാണ് നാവിഗേഷന്‍ എന്ന വാക്ക് രൂപം കൊണ്ടത് തന്നെ.
Post Your Comments