ടെവിന്‍: സാമ്പത്തികതട്ടിപ്പ് കേസുകളില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടനിലെ ടെവിന്കാര്ക്ക് സൂപ്പര്‍ഹീറോ. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ അവർക്ക് താൽപര്യമില്ലെന്ന് സ്ഥലത്തെ നാട്ടുകാര്‍ പരസ്യമായി വ്യക്തമാക്കുന്നു. അവിടെ മല്യ 99 കോടിയുടെ വീട്ടില്‍ താമസിക്കുകയും ഗ്രാമത്തിന് 13 ലക്ഷത്തിന്റെ ക്രിസ്മസ് ട്രീ സംഭാവന ചെയ്യുകയും ഫോര്‍മുല വണ്‍ സമ്പന്നരുമായി തോളില്‍ കയ്യിട്ടു നടക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
എന്തെല്ലാം വലിയ പ്രശ്നങ്ങളില്‍ പെട്ടാലും ബ്രിട്ടന് മല്യയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് ടെവിന്കാര്. ഇന്ന് വീണ്ടും വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ സംബന്ധിച്ച കേസില്‍ വാദം തുടങ്ങുകയാണ്. മല്യയെ ലണ്ടനില്‍ നിന്നും 48 കിലോമീറ്റര്‍ അകലെയുള്ള സമൃദ്ധമായ ടെവിനില്‍ ഒരു ഹീറോയെപ്പോലൊണ് ആള്ക്കാര് കാണുന്നത്. ടെവിനിലെ താമസക്കാരായ 2,000 പേരുടെ ബഹുമാനം പിടിച്ചുപറ്റാൻ ടെവിനില്‍ അടുത്തിടെ മല്യ വാങ്ങിയ ഒരു ക്രിസ്മസ് ട്രീയ്ക്ക് സാധിച്ചു.
ഗ്രാമത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നാണ് മല്യയെക്കുറിച്ച് നാട്ടുകാരുടെ സംസാരം. ഗ്രാമത്തിന് ഒരു വലിയ മുതല്‍ക്കൂട്ടാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തെപ്പോലെയുള്ളവര്‍ ഇവിടെയുള്ളതില്‍ സന്തോഷിക്കുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് പേര് വരുന്ന ടെവിന്‍ ക്ളാസ്സിക് കാര്ഷോയില് ഫോര്‍മുല വണ്‍ കാറോട്ടക്കാരന് ലൂയിസ് ഹാമില്ട്ടണെപ്പോലെയുള്ളവരെ കാണാനായത് ഫോര്‍മുല വണ്ണുമായി ബന്ധമുള്ള ആളുകളുള്ളതിനാലാണെന്ന് ഗ്രാമത്തിലെ പബ്ബുടമ പറയുന്നു.
ആരും മല്യയെക്കുറിച്ച് മോശം പറഞ്ഞില്ലെന്നും ഈ നാട്ടുകാരന് പറയുന്നു. മല്യ ചില പ്രശ്നങ്ങളിലാണെന്ന കാര്യവും ഇവിടെ എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും ഇദ്ദേഹത്തെ കുറ്റവാളിയായി സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കില്ല എന്നാണ് ഇവിടെ പലരും കരുതുന്നത്. മല്യ ടെവിനില്‍ വേണമെന്നും മല്യയെ ദൈവം അനുഗ്രഹിക്കുമെന്നുമാണ് ആള്ക്കാര് പറയുന്നത്.
Post Your Comments