Latest NewsNewsIndia

വിജയ് മല്യയുടെ കിംഗ് ഫിഷർ ഹൗസ് വിറ്റു

മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് കിങ്ഫിഷർ ഹൗസ് വാങ്ങിയത്.

Read Also: കെഎസ്എഫ്ഇ ചിട്ടി പിടിച്ച ശേഷം ഈടായി വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

കിങ്ഫിഷർ ഹൗസ് വിൽപനയിൽ നിന്ന് കിട്ടുന്ന പണം വിജയ് മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്.

എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. 7250 കോടി രൂപ മല്യയുടെ ഓഹരികൾ വിറ്റ് ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു.

മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമാണ് കിങ്ഫിഷർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 2016 മാർച്ച് മുതലാണ് കെട്ടിടം വിൽക്കാനുള്ള നീക്കം ആരംഭിച്ചത്. 135 കോടി രൂപയായിരുന്നു കെട്ടിടത്തിന്റെ അടിസ്ഥാന വില. എന്നാൽ ഇതിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് ഇപ്പോൾ കെട്ടിടം വിറ്റുപോയിരിക്കുന്നത്. 2019-ൽ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ മല്യ ഇംഗ്ലണ്ടിലാണ്. മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.

Read Also: മലപ്പുറത്ത് സ്ത്രീയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് വീടുകയറി സദാചാര ഗുണ്ടകളുടെ ആക്രമണം: അധ്യാപകന്‍ തൂങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button