ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഞ്ചലോ മാത്യൂസിനു പിന്നാലെ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനും സെഞ്ചുറി. 108 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. 102 റൺസോടെ ചണ്ഡിമലും 22 റൺസുമായി സമരവിക്രമയും ക്രീസിലുണ്ട്. 268 പന്തുകൾ നേരിട്ട മാത്യൂസ് 14 ബൗണ്ടറികളും രണ്ടു സിക്സും ഉൾപ്പെടെ 111 റൺസെടുത്താണ് പുറത്തായത്.
രണ്ടാം ദിനമായ ഇന്നലെ ദിമുത് കരുണരത്നെ, ധനഞ്ജയ സിൽവ, ദിൽറുവൻ പെരേര എന്നിവരുടെ വിക്കറ്റുകളാണു ശ്രീലങ്കയ്ക്കു നഷ്ടമായത്. മുഹമ്മദ് ഷാമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ സാഹയ്ക്കു ക്യാച്ച് നൽകിയാണ് ഓപ്പണർ ദിമുത് കരുണരത്നെ പുറത്തായത്. തുടർന്ന് പിന്നാലെയെത്തിയ സിൽവയെ ഇഷാന്ത് ശർമയാണു പുറത്താക്കിയത്. സ്കോർ 75ൽ നിൽക്കെ 42 റൺസെടുത്ത പെരേര രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റ് നൽകി മടങ്ങി.
Post Your Comments