
ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക തോൽവിയിലേക്ക്. നാലാം ദിനം കളിനിർത്തുന്പോൾ 410 റണ്‍സ് വിജയലക്ഷ്യവുമായി 31/3 എന്ന നിലയിലാണ് ലങ്ക. കരുണരത്നെ (13), സമരവിക്രമ (5), ലക്മൽ (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.
13 റണ്‍സോടെ ദനഞ്ജയ ഡിസിൽവയും സ്കോർ ബോർഡ് തുറക്കാതെ ആഞ്ചലോ മാത്യൂസുമാണ് ക്രീസിൽ. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 246/5 എന്ന നിലയിലാണ് ഡിക്ലയർ ചെയ്‌തത്. രണ്ടാം ഇന്നിംഗ്സിൽ വേഗത്തിൽ സ്കോർ ചെയ്ത് ഇന്ത്യ ലീഡ് 400 കടത്തുകയായിരുന്നു.
Post Your Comments