
ലുധിയാന: വിവാഹ ദിവസം വരന്റെ വീട്ടുകാരോട് ഗുഡ് ബൈ പറഞ്ഞ് പെണ്‍കുട്ടി സ്ഥലം വിട്ടു. വിവാഹത്തെ തുടര്‍ന്നുള്ള ചിലവ് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം റദ്ദാക്കി. ഗുരു അര്‍ജന്‍ നഗര്‍ സ്വദേശിനി ഭാരതിയും ഹോഷിയാപൂറിലെ ഗഗന്‍ ദീപ് സിംഗുമായുള്ള വിവാഹമാണ് ബന്ധുക്കളുടെ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയത്. ജലന്ധര്‍ ബൈപാസിലെ മല്‍ഹോത്ര ഹോട്ടലില്‍ ഞായറാഴ്ചയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ഇരു കൂട്ടരും പരാതിയുമായി പോലീസിനെ സമീപിച്ചു.
അതേസമയം സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിവാഹം അലങ്കോലമാകാന്‍ കാരണമെന്ന് വധുവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിന് എതിര്‍ക്കുകയും വരനോടും വീട്ടുകാരോടും ഗുഡ് ബൈ പറയുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയതെയോടെ ഇരു കൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നുവെന്ന് വധു പറഞ്ഞു.
Post Your Comments