ഡല്‍ഹി: അധ്യാപികയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തിക്കൊണ്ട് യുവാവ് സ്വയം ലൈംഗീകത ആസ്വാദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ വച്ചായിരുന്നു സംഭവം. ലൈംഗീകാതിക്രമം നേരിടേണ്ടി വന്നത് കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കു നേരെയാണ്.
യുവതി സ്‌കൂളിലെ ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്താണ് യുവാവ് അവിടേയ്ക്ക് എത്തിയത്. അധ്യാപികയെ ടെറസില്‍ എത്തിയ യുവാവ് തുറിച്ചു നോക്കി നിന്നു. ആ സമയത്ത് അധ്യാപിക അവിടെ നിന്നും പോകാന്‍ ഒരുങ്ങി. എന്നാൽ അവരെ വഴി മുടക്കിക്കൊണ്ട് കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് അയാള്‍ യുവതിയെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് അശ്ശീല പ്രദര്‍ശനം നടത്തി. ശേഷം അധ്യാപികയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് സ്വയം ലൈംഗീകത ആസ്വാദിക്കുകയും ചെയ്തു. തുടർന്ന് യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷെ യുവാവ് കയ്യിൽ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു.
Post Your Comments