Latest NewsKeralaNews

മുന്നറിയിപ്പ് 28 ന് തന്നെ നൽകി : തെളിവുമായി കുമ്മനം

തിരുവനന്തപുരം•കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് സംസ്ഥാന സർക്കാരിന് നവംബർ 28 ന് തന്നെ നൽകിയെന്നതിന് തെളിവ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പുറത്തുവിട്ടു . കുമ്മനം കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗം ഡയറക്ടർ സതീഷ് ഷേണായിക്കയച്ച കത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുന്നറിയിപ്പ് 30 നാണ് ലഭിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് കുമ്മനം ഡയറക്ടർക്ക് കത്തെഴുതിയത് . എന്നാൽ കടൽ ക്ഷോഭം ഉണ്ടാകുമെന്നും 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നും നവംബർ 28 ന് ‌ തന്നെ കേരളത്തെ അറിയിച്ചെന്നാണ് സതീഷ് ഷേണായിയുടെ മറുപടി . കേരളത്തിനയച്ച സന്ദേശവും മറുപടിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. .

നവംബർ 29 ന് രാവിലെ 8:30 മുതൽ നവംബർ 30 ന് രാത്രി 11:30 വരെ സമുദ്രത്തിൽ 8 അടി മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പിൽ ഉണ്ട് . നവംബർ 29 ന് ‌ഉച്ചയ്ക്ക് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നൽകിയതായും ഷേണായി മറുപടിയിൽ വ്യക്തമാക്കുന്നു.

ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് ഉഴലുന്ന തീരദേശത്ത് വേണ്ട രീതിയിൽ മുന്നറിയിപ്പ് നൽകാനോ സംസ്ഥാന സർക്കാരിന് ‌ കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നതിനിടെയാണ് തെളിവ് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button