ഇസ്ലാമാബാദ് : പാകിസ്ഥാനിലെ യുവാക്കളിലും, സ്വവർഗാനുരാഗികളിലും, ലൈംഗിക തൊഴിലാളികൾക്കിടയിലും എച്ച്ഐവി ബാധിതർ കൂടുന്നതായി റിപ്പോർട്ട്. സാങ്കേതിക വിദ്യയുടെ വളർച്ച മൂലമാണ് ഇത്തരത്തിൽ എയ്ഡ്സ് ബാധിതർ കൂടുന്നതെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെയും,ആരോഗ്യ വിദഗ്ദ്ധരുടെയും വാദം.
പാകിസ്ഥാനിലെ നാഷണല്‍ എയ്ഡ്സ് കണ്ട്രോള് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ സോഫിയ ഫര്‍ഖാന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിലും രാജ്യത്തെ എയ്ഡ്സ് രോഗികളുടെ എണ്ണം വർധിച്ചതായി പറയുന്നു.ആഗോളതലത്തിലെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ 2.2 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ പാകിസ്ഥാനില്‍ മാത്രം 17.6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വില കുറഞ്ഞ ഉപകരണങ്ങളുടെ ലഭ്യതയും, സാങ്കേതിക വിദ്യയുടെ വളർച്ചയും, ഡേറ്റിങ് ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ് ഇതിന് കാരണമെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്.
Post Your Comments