തിരുവനന്തപുരം :ജി.എസ്.ടി. വന്നതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടായിട്ടില്ലെന്ന് മൊത്തവ്യാപാരികൾ. കഴിഞ്ഞവർഷത്തേക്കാൾ എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വിലകുറഞ്ഞിട്ടുണ്ട്.ചില്ലറ വിൽപ്പന വിലയിൽ ഇതിനനുസരിച്ച് കുറവുവരാത്തതിനാൽ ഇതിന്റെനേട്ടം പൂർണമായും ഉപഭോക്താവിന് ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
ജി.എസ്.ടി. വന്നതോടെ ഉത്തരേന്ത്യൻ വ്യാപാരികൾ ഗോഡൗണുകളിൽ അധികദിവസത്തേക്ക് ധാന്യങ്ങൾ പൂഴ്ത്തിവെയ്ക്കുന്നത് അവസാനിച്ചിട്ടുണ്ട്. വില കൂടാതിരിക്കാൻ വില കൂടാതിരിക്കാൻ ഇത് പ്രധാന കാരണമാണ്. കൊല്ലം വിപണിയിൽ കഴിഞ്ഞ മാസം റോസ് വടിയരിക്ക് 48 മുതൽ 50 രൂപ വരെ വിലയായിരുന്നെങ്കിൽ ഇപ്പോൾ 43-44 രൂപയായി കുറഞ്ഞു .ഉണ്ട റോസ് അരിക്ക് 38 -40 ആയിരുന്നത് 37 -38 രൂപയായി കുറഞ്ഞു. കഴിഞ്ഞവർഷം 45 രൂപയായിരുന്ന ജയ അരിക്ക് ഇപ്പോൾ പരമാവധി 37 രൂപയാണ് വില.വെളിച്ചെണ്ണയിക്കും വിലക്കുറവ് സംഭവിച്ചിട്ടുണ്ട്.
Post Your Comments