ന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങള്‍ വാങ്ങുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അലങ്കാര മത്സ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിച്ചത്.
158 തരത്തിലുള്ള അലങ്കാര മത്സ്യങ്ങള്‍ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ അലങ്കാര മത്സ്യങ്ങള്‍ക്ക് മാത്രമുള്ള നിയന്ത്രണമാണ് പിന്‍വലിച്ചതെന്നും കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇനിയും സമയമെടുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments