Latest NewsIndiaNewsUncategorized

വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുന്നു: കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്

അഹമ്മദാബാദ്: ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്. എന്നാല്‍ കള്ളങ്ങള്‍ പറഞ്ഞ് വഞ്ചിക്കാതെ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപി എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

പട്ടേല്‍ സമുദായത്തിന് എങ്ങനെ സംവരണം നല്‍കുമെന്ന ബിജെപിയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിക്കു പോലും അതിന് ഉത്തരം നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് പട്ടേലുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബിജെപി ഈ ചോദ്യവുമായി രംഗത്തെത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button