Latest NewsIndiaNews

പാകിസ്ഥാൻ ഇൗ വർഷം നടത്തിയ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇൗ വർഷം പാകിസ്ഥാൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏഴ്​ വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ നടന്നത്​ ഇൗ വർഷമാണ്​. ജമ്മു കശ്​മീരിലെ അന്താരാഷ്​ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമാണ്​ കൂടുതൽ വെടിവെയ്പ്പ് നടന്നിട്ടുള്ളത്.

ഒക്​ടോബർ വരെയുള്ള കണക്ക്​ പ്രകാരം, അതിർത്തിയിലെ ​വെടിവെപ്പിൽ 17 സുരക്ഷാ സൈനികരും 12 സിവിലിയൻമാരും കൊല്ലപ്പെട്ടതായും 79 സിവിലിയൻമാർക്കും 67 സുരക്ഷാ സൈനികർക്കും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button