![Bus driver](/wp-content/uploads/2017/12/Bus-driver.jpg)
തിരുവനന്തപുരം•ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേവകി മോട്ടോഴ്സ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ ആറ്റിങ്ങല്‍ സ്വദേശി പ്രസാദ് (51) ആണ് മരിച്ചത്.
കിളിമാനൂരില്‍ നിന്നും വര്‍ക്കലയിലേക്ക് ബസ് ഓടിക്കുന്ന സമയത്ത് നഗരൂരില്‍ വച്ച് നെഞ്ചുവേദനയെടുത്ത് പ്രസാദ് ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ അദ്ദേഹത്തെ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂക്ഷ നല്‍കിയ ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
Post Your Comments