Latest NewsNewsInternational

ഇസ്രയേലിനു പുതിയ തലസ്ഥാനം പ്രഖ്യാപിക്കാന്‍ ഒരുങ്ങി ട്രംപ്‌

വാഷിങ്​ടണ്‍: ഇസ്രയേല്‍ വിഷയത്തിൽ സുപ്രധാന നീക്കവുമായി അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്​ഥാനമായി പ്രഖ്യാപിക്കാനാണ് ട്രംപിന്റെ നീക്കം. ഈ നീക്കത്തിൽ അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ട്. ഇസ്രയേല്‍ തലസ്​ഥാനമായി തെല്‍ അവീവിനു പകരം ജെറുസലേമിനെ പ്രഖ്യാപിക്കുന്നതിനു എതിരെ അറബ് രാഷ്ട്രങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. നയതന്ത്ര തലത്തിൽ 50 വര്‍ഷമായുള്ള അമേരിക്കയുടെ നിലപാട് പുതിയ പ്രഖ്യാപനം വന്നാൽ മാറും. ഇതു പലസ്​തീനും മറ്റ്​ അറേബ്യന്‍ രാജ്യങ്ങളുമായുള്ള യു.എസ്​ ബന്ധത്തിലും പ്രതിഫലിക്കും.

വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.പക്ഷേ ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനം ബുധനാഴ്​ചയുണ്ടാവുമെന്ന്​ വൈറ്റ്​ ​ഹൗസ്​ പ്രതിനിധി സൂചിപ്പിച്ചു. ജെറുസലേം മുസ്​ലിംകളും ജൂതന്‍മാ​രും ക്രിസ്​ത്യാനികളും പുണ്യഭൂമിയായി കരുതുന്ന സ്ഥലമാണ്. മൂന്നു മതസ്ഥരും കാലങ്ങളായി അവകാശമുന്നയിക്കുന്ന പ്രദേശം. ഇസ്​ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അല്‍ അഖ്​സ പള്ളിയും ഇവിടെയാണ്.

shortlink

Related Articles

Post Your Comments


Back to top button