വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ 2017ല്‍ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 0.25 ബേസിസ് പോയിന്റാണ് വർദ്ധന. 2008ലെ മാന്ദ്യത്തിനുശേഷം രണ്ടാം തവണയാണ് യു.എസില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
പണപ്പെരുപ്പം ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതെന്നും , കഴിഞ്ഞ കുറച്ച് മാസങ്ങളായി തൊഴിലില്ലായ്മ നിരക്ക് കാര്യമായി കുറഞ്ഞതായും സമിതി വ്യക്തമാക്കി. പലിശ നിരക്ക് വർധിപ്പിച്ചതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളെ കാര്യമായി ബാധിക്കും.
Post Your Comments