Latest NewsCricketNewsSports

സിസി അടയ്ക്കാന്‍ സാധികാതെ വാഹനം ഒളിപ്പിച്ച ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി കുറഞ്ഞ കാലം കൊണ്ട് പേര് സ്വന്തമാക്കിയ താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. വരുന്ന ഐപിഎല്‍ താരലേലത്തില്‍ വെടിക്കെട്ട് വീരനായ ഈ താരത്തിനു വേണ്ടി ടീമുകള്‍ മത്സരിക്കും എന്ന് ഉറപ്പാണ്. പ്രശസ്തിയും പണവും ആവശ്യത്തിനു ഇപ്പോള്‍ പാണ്ഡ്യയ്ക്കുണ്ട്. പക്ഷേ ഹര്‍ദ്ദിക് പാണ്ഡ്യ സിസി അടയ്ക്കാന്‍ സാധികാതെ വാഹനം ഒളിപ്പിച്ചിട്ടുണ്ട്.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ചാനല്‍ പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. പണം ഇല്ലാതെ ജീവിതത്തില്‍ വിഷമിച്ച ദിവസങ്ങള്‍. അഞ്ചും പത്തും രൂപ സ്വരുകൂട്ടി വച്ചാണ് ഭക്ഷണം കഴിക്കാനായി മിക്കവാറും പണം കണ്ടെത്തിയത്. ബാങ്ക് വായ്പകളും കാറിന്റെ പതിമാസ തവണ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഇതു കാരണമാണ് വാഹനം ഒളിപ്പിച്ചത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ ജീവത്തിലെ ആദ്യ കാറായിരുന്നു അത്. കാര്‍ കുറഞ്ഞ മോഡലായിരുന്നു. പക്ഷേ നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.

ഇതു കാരണം മൂന്നു വര്‍ഷം പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള കാശ് മാറ്റിവെച്ചാണ് കാറിന്റെ സിസി അടച്ചുതീര്‍ന്നത്. ജീവിതം മാറിയത് മുംബൈ ഇന്ത്യന്‍സിനോടൊപ്പമുള്ള ആദ്യ സീസണില്‍ കിരീടം ലഭിച്ചതോടെയാണെന്നു താരം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button