കോളിവുഡ് സിനിമാ മേഖലയിലെ ചൂടുള്ള വിഷയമായിരുന്നു നടന് ചിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കില്‍ രായപ്പന് രംഗത്തെത്തിയത്. ‘അഅഅ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മൈക്കില്‍. ചിത്രത്തിന്റെ പരാജയത്തിനു കാരണം നടന് ചിമ്പു ആണെന്നും ചിത്രീകരണ സമയത്ത് നിരവധി പ്രശ്നങ്ങള്‍ താരം സൃഷ്ടിച്ചിരുന്നുവെന്നും മൈക്കില്‍ ആരോപിച്ചിരുന്നു. മൈക്കിളിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഒടുവില്‍ നടന് രംഗത്തെത്തി.
അയാളോട് ഉത്തരം പറയേണ്ട കാര്യം തനിക്കില്ലെന്നും സിനിമ പുറത്തിറങ്ങിയ ശേഷം ഇങ്ങനെയൊരു ആരോപണത്തോട് പ്രതികരിക്കേണ്ടതില്ലെന്നും ചിമ്പു പറഞ്ഞു. കൂടാതെ ആ സിനിമയില്‍ അഭിനയിച്ചതിന് മൂന്നര കോടി രൂപ നിർമാതാവായ മൈക്കിൾ ഇതുവരെ തന്നിട്ടില്ലെന്നും ചിമ്പു ആരോപിച്ചു.
Post Your Comments