Latest NewsCinemaMovie SongsEntertainmentKollywoodMovie Gossips

തമിഴ് നടനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്

തമിഴ് നടനും സംവിധായകനുമായ ചിമ്പുവിനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്. ചിമ്പു സംവിധാനം ചെയ്ത വല്ലവന്‍ ചിത്രീകരണ സമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥ മാറ്റിയെന്നാണ് സന്ധ്യയുടെ ആരോപണം. ചിത്രത്തില്‍ ചിമ്പുവിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു സന്ധ്യയ്ക്ക്. എന്നാല്‍ വെറുമൊരു സുഹൃത്തിനപ്പുറം ചിത്രത്തിലുടനീളം പ്രാധാന്യമുള്ള വലിയ വേഷമായിട്ടാണ് തന്നോട് ആദ്യം കഥ പറഞ്ഞിരുന്നതെന്നു സന്ധ്യ പറയുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മുന്‍തൂക്കം കൊടുത്തപ്പോള്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചെന്നും സന്ധ്യ പറയുന്നു.

തന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു ചിത്രത്തിന്‍റെ പ്രധാന കഥ. പക്ഷേ ഷൂട്ടിങ് സമയത്ത് എല്ലാം അവര്‍ മാറ്റി. പേരിനൊരു കഥാപാത്രമാക്കി തന്നെ മാറ്റിയെന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്. സംഭവിച്ചതെന്തെന്ന് അവരോടെല്ലാം പറഞ്ഞിട്ടുണ്ടെന്നും സൂചിപ്പിക്കുന്ന സന്ധ്യ ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ തമാശയായാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button