തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പിറന്നാൾ ദിനമാണിന്ന്. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയത്തിലാണ് താരം. എന്നാൽ മുൻപ് നടൻ ചിമ്പുവുമായി പ്രണയത്തിൽ ആയിരുന്നു നയൻ താര. ഇവര്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ഗോസിപ്പ് കോളങ്ങളിലും നയന്‍സ്-ചിമ്ബു പേരുകള്‍ സജീവമായിരുന്നു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ചിമ്ബുവിന്റെ പഴയ ഒരു അഭിമുഖമാണ്. നയന്‍സ്, ചിമ്ബു പ്രധാന വേഷത്തിലെത്തിയ ചിത്രമായ വല്ലവൻ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നയന്‍താരയുടെയും ചിമ്ബുവിന്റെയും ഗ്ലാമര്‍ പോസ്റ്റര്‍ ഉപയോഗിച്ചിരുന്നു. സിനിമയുടെ നല്ലതിന് വേണ്ടിയാണ് ചുംബനച്ചിത്രം ചെയ്തതെങ്കിലും പിന്നീട് അത് വലിയ വിവാദമാകുകയായിരുന്നു. നയന്‍താരയെക്കുറിച്ച് മോശമായ രീതിയില്‍ പല വാര്‍ത്തകള്‍ വന്നു.
ചിത്രം വിവാദമായതോടെ നയന്‍താരയോട് താന്‍ മാപ്പ് പറഞ്ഞതായി ചിമ്ബു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി. താന്‍ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നതെന്നുള്ള കുറ്റബോധത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞതെന്നും ചിമ്ബു പറയുന്നു. എന്നാല്‍ നയന്‍സിന്റെ പ്രതികരണം ഏറെ ഞെട്ടിച്ചതായും താരം അഭിമുഖത്തില്‍ പങ്കവച്ചു .
ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്ബു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്ബു അഭിമുഖത്തിൽ പങ്കുവച്ചു.
Post Your Comments