
മസ്കറ്റ് ; ഒമാനിൽ വാഹാനാപകടം മലയാളി കുടുംബത്തിന് പരിക്ക്. അവധി ദിനത്തിൽ വിനോദ യാത്രക്ക് പോയ റോയല്‍ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാരും കുടുംബവുമാണ് മസ്‌കത്ത് – സൂര്‍ റൂട്ടില്‍ തിബിയില്‍ വെച്ച് അപകടത്തിൽപെട്ടത്. ആറ് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് ഇവർ കണ്ണൂർ കോട്ടയം സ്വദേശികൾ എന്നാണ് വിവരം. തിബിയിലെ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഇവർ ഫോട്ടോയെടുക്കുന്നതിനിടെ ഒമാൻ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആശുപത്രിയിൽ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്.
Post Your Comments