Latest NewsIndiaNews

ഓഖി ചുഴലിക്കാറ്റ്; എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന തമിഴ്‌നാടിന് അവരാവശ്യപ്പെടുന്ന സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്. തമിഴ്‌നാട്ടിലെ നിലവിലെ സ്ഥിതികളെ കുറിച്ചും മോദി മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഏഴു ജില്ലകളിലായി ഇതുവരെ നടത്തിവന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കേന്ദ്രസഹായത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി അറിയിച്ചു. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഈ ജില്ലകളില്‍ 1200 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button