തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിെന്റ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് സംസ്ഥാനം. കനത്തമഴയും കാറ്റും ആരംഭിച്ച് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച കടലില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി ലഭിച്ചതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സര്‍ക്കാറിെന്റ രക്ഷാപ്രവര്‍ത്തനം അശാസ്ത്രീയമാണെന്നാരോപിച്ച് തീരത്ത് പ്രതിഷേധം ശക്തമായി. കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ലക്ഷ്ദ്വീപിലുമെത്തി.
ഓഖി ചുഴലിയില്‍ ലക്ഷദ്വീപിലെ മിനിക്കോയ്, കല്‍പേനി ദ്വീപുകളില്‍ വ്യാപകനാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 145 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞു വീശുന്ന ചുഴലിക്കാറ്റില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കയാണ് ലക്ഷദ്വീപ്. കനത്ത നാശനഷ്ടം ഇവിടെ റിപ്പോര്‍ട്ടു ചെയ്തു ദേശീയ ദുരന്ത നിവാരണ സേന അല്‍പ്പസമയത്തിനകം കവരത്തിയില്‍ എത്തും. ദ്വീപുകളിലേക്കുള്ള വ്യോമ-കര ഗതാഗതങ്ങളും നിലച്ചിട്ടുണ്ട്. കവരത്തിയിലെ കല്‍പ്പേനി ഹെലിപ്പാടില്‍ വെള്ളം കയറിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിര്‍ത്തിവെച്ചു. ഇതോടോ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപുകള്‍.
അഞ്ച് ബോട്ട് തകര്‍ന്നു. മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശുന്നത്. കാറ്റിന്റെ വേഗം ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം. ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപില്‍ ശനിയാഴ്ച 145 കി.മീ. വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും. നാവിക-വ്യോമ സേന, തീരരക്ഷാ സേന എന്നിവയുടെ സഹകരണത്തോടെ സര്‍ക്കാര്‍ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് ഒാപറേഷന് സിനര്‍ജി എന്ന് പേരിട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കടല്‍ചുഴിയില്‍ മരണം മുഖാമുഖം കണ്ട 218പേര് ജീവിതത്തിലേക്ക് തിരിച്ചെത്തിയാതിനാധാരം.
Post Your Comments