
ചേമഞ്ചേരി: കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ധാരാളം മീന്‍ അടിഞ്ഞുകൂടി. മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരാണ് സ്ഥലത്തെത്തിയത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്.
എന്നാൽ ഇത് അപകടകരമായ സാഹചര്യം ആണെന്നും അതിനാൽ മീൻ പെറുക്കിയെടുക്കാൻ സാധ്യമല്ലെന്നും കൊയിലാണ്ടി സി.ഐ.കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് വിലക്കുകയുണ്ടായി. ശനിയാഴ്ച ചെറുവഞ്ചികളുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളും കടലിൽ പോയിട്ടില്ല.
Post Your Comments