Latest NewsIndiaNews

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. ജീവനക്കാരുടെ ഈ ഗൂണ്ടായിസം ഡൽഹിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് നടന്നത്. ജീപ്പ് കമ്പനി അധികൃതർ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഉപഭോക്താവിനെ ഇത്തരത്തില്‍ കൈകാര്യം ചെയ്തത് വാഹനത്തിന് സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലാണ്. ഇദ്ദേഹത്തിന്റെ ജീപ്പ് വാഹനത്തിന് പ്രശ്‌നമുണ്ടായതിനേത്തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തര്‍ക്കത്തിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത് ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായി. സംഭംവം ഇതോടെ ജീപ്പ് ഇന്ത്യയുടെ കണ്ണില്‍പ്പെട്ടു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവം ഗൗരമായാണ് കാണുന്നതെന്നും വിശദീകരണം വന്നു. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടിയെടുക്കുമെന്നും ജീപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button