![](/wp-content/uploads/2017/11/accident-2.jpg)
അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് അടിമാലിക്കടുത്ത് മച്ചിപ്ലാവ് സ്കൂള്‍ പടിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ അടിമാലി ചാറ്റുപാറ വടക്കേക്കര മോഹനന്റെ മകന് സനീഷ്(27), അടിമാലി അപ്സരപ്പടിയില് പുല്ലേപ്പറബില് രാജപ്പന്റെ മകന് അപ്പു(27) എന്നിവരാണ് മരിച്ചത്.
ഉടൻ ഇരുവരെയും അടിമാലി താലൂക്കാശുപത്രിയില്‍ നാട്ടുകാർ എത്തിച്ചെങ്കിലും സനീഷിനെ രക്ഷിക്കാനായില്ല. വിദഗ്ക്ത ചികിത്സയക്കായി ഏറണാകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപ്പു മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ജീപ്പ് മെഴുകുംചാലില്‍ വെച്ച് പോലീസ് പിടികൂടി.
Post Your Comments