തിരുവനന്തപുരം: പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കൊടുങ്കാറ്റാകുമെന്നു ചെന്നിത്തല പറഞ്ഞത് അറം പറ്റിയെന്നു സോഷ്യൽ മീഡിയയിൽ ട്രോൾ. വെള്ളിയാഴ്ച തിരുവന്തപുരം ശംഖുമുഖത്ത് താരുമാനിച്ചിരുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം മഴ മൂലം മാറ്റി വെക്കേണ്ട സാഹചര്യം ഉടലെടുത്തിരുന്നു.
ചെന്നിത്തലയുടെ ഒരു മാസം നീണ്ട കഠിനാധ്വാനത്തെയാണ് ഓഖി ചുഴലിക്കാറ്റും മഴയും കൊണ്ടുപോയത്.പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ സ്റ്റേജിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സോളാര്‍ വിവാദത്തില്പട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലായ സമയത്താണ് ചെന്നിത്തല പടയൊരുക്കം ജാഥയുമായി മുന്നോട്ട് നീങ്ങിയത്.
വീരന്റെ ജെഡിയു മുന്നണി വിടാനുള്ള തീരുമാനമാകുകയും യുഡിഎഫിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാ എംപി സ്ഥാനം രാജിവെക്കാനും തീരുമാനം എടുത്തതും ചെന്നിത്തലയ്ക്ക് ഏറ്റ തിരിച്ചടിയാണെന്ന് എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു.
Post Your Comments