Latest NewsNewsIndia

പണമോ ക്രെഡിറ്റ്​ കാര്‍ഡോ കൈയില്‍ കരുതാത്ത കോടീശ്വരൻ

മുംബൈ: പണമോ ക്രെഡിറ്റ്​ കാര്‍ഡോ കൈയില്‍ കരുതാത്ത വ്യക്തിയാണ് താന്‍ എന്ന വെളിപ്പെടുത്തലുമായി ഒരു കോടീശ്വരൻ. റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയാണ് ഈ കോടീശ്വരൻ. പണം എനിക്കു സുപ്രധാനമായ ​സ്രോതസല്ല. അതു കൊണ്ട് പണം കൈയില്‍ കരുതുന്ന പതിവല്ല. എനിക്ക് ക്രെഡിറ്റ്​ കാര്‍ഡ്​ ഇല്ല. മറ്റു വ്യക്തികളാണ് എനിക്കു വേണ്ടി പണം കൊടുക്കുന്നതെന്നു അംബാനി അറിയിച്ചു.

ഭാവിയുടെ ആയുധം ഡാറ്റയാണ്. സമീപ ഭാവിയിൽ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചെെനയെ തോൽപിക്കും. ഭാവിയില്‍ വ്യവസായ വിപ്ലവത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നിദാനമാകും. ലോകത്ത് ഏറ്റവും ശക്തമായ ബയോമെ​ട്രിക്​ സംവിധാനങ്ങളിലൊന്നാണ് ആധാര്‍ ആണ് എന്നും മുകേഷ്​ അംബാനി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button