KeralaLatest NewsNews

അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകളുടെ വിഷയത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകളുടെ വിഷയത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി. ഇത്തരം സമൂഹമാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രത്തോട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. സറാഹ’ ആപ്ലിക്കേഷനും വെബ്‌സൈറ്റും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തണം. അതിനു ശേഷം നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിനു നിര്‍ദേശം നല്‍കി

അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു സഹായകരമാകുന്നു. മാത്രമല്ല ഇതു മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതിനും ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ നടപടി എടുക്കുന്ന പക്ഷം അത് വേഗം വേണം. ഈ വിഷയത്തില്‍ ഉത്തരവിറക്കുകയോ നടപടിയെടുക്കുകയോ ചെയ്താല്‍ വിവരങ്ങള്‍ ഹര്‍ജിക്കാരനെ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ ഷദാബ് ഹുസൈന്‍ ഖാനാണ് അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകളുടെ നിരോധനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button