ബാങ്കോക്ക്: ഒരു നഗരം മുഴുവനും പാമ്പ് ഭീതിയിലാണ്. ഇവിടെ ടോയ്‌ലൈറ്റില്‍ പോലും പാമ്പുകള്‍ ഇടം കരസ്ഥമാക്കിയിട്ടുണ്ട്. തായ്‌ലാന്റിലെ ബാങ്കോക്കിലെ ജനങ്ങളാണ് പാമ്പ് ഭീതിയില്‍ കഴിയുന്നത്. ഇവിടെ അഗ്‌നിശമന രക്ഷസേനയുടെ ഇപ്പോഴത്തെ പ്രധാന ജോലി പാമ്പ് പിടുത്തമാണ്. 31081 പാമ്പുകളെ ഈ വര്‍ഷം മാത്രം ഇവര്‍ പിടികൂടി. മാത്രമല്ല ഒരു ദിവസം നഗരത്തില്‍ നിന്നും ഇവര്‍ പിടികൂടിയത് 175 പാമ്പുകളെയാണ്. ശരാശരി ഒരു ദിവസം 110 പാമ്പുകളെ പിടികൂടിയതായി ഈ കണക്ക് വ്യക്തമാക്കുന്നു.
ഔദ്യോഗികമായ കണക്കിലാണ് ഇത്രയും അധികം പാമ്പുകളെ പിടികൂടിയ വിവരമുള്ളത്. ഇതിനു പുറമെ ജനങ്ങള്‍ പാമ്പുകളെ സ്വയം പിടികൂടിയതും കൊന്നതും ചേര്‍ത്താല്‍ വലിയ സംഖ്യയായി ഇതു മാറും. മുമ്പ് ഇവിടെ കോബ്രാ സ്വാംപ് എന്ന് അറിയപ്പെട്ടിരുന്ന പാമ്പുകളുടെ ആവാസസ്ഥലങ്ങളായ ചതുപ്പുകള്‍ നഗര വികസനത്തിന്റെ ഭാഗമായി പെട്ടെന്ന് നികത്തി. ഇതോടെ പാമ്പുകള്‍ നഗരം കീഴടക്കി. പലപ്പോഴും പാമ്പുകളെ കണ്ടെത്തുന്നത് ടോയ്‌ലറ്റിന്റെ ഉള്ളില്‍ നിന്നാണ്. ഇതു കാരണം ടോയ്‌ലറ്റില്‍ ആളുകള്‍ പോകുന്നതു പോലും പാമ്പിനെ പേടിച്ചാണ്.
Post Your Comments