ബാങ്കോക്ക്: ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലായിരുന്നു അതിദാരുണ സംഭവം അരങ്ങേറിയത്. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് എന്നയാളാണ് പുതുവത്സര ആഘോഷത്തിനിടെ ആക്രമണം നടത്തിയത്. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്‍റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നും യുവാവ് പിന്നീട് സ്വയം വെടിവച്ച് മരിച്ചെന്നും പോലീസ് പറഞ്ഞു.
ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച് എത്തിയ സുചീഫ് പാര്‍ലറില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഒമ്പത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. മിക്കവരുടെ തലയ്ക്കാണ് വെടിയേറ്റത്.മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Post Your Comments