ബാങ്കോക്ക്: വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. തെക്കൻ തായ്ലൻഡിലാണ് സംഭവം. മുസ്ലിം വിമതരെന്നു സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിൽ. 12 പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലും ആണ് മരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച സൈനിക പോസ്റ്റുകൾക്കു നേരെയും വിമതർ ആക്രമണം നടത്തിയിരുന്നു. തായ്ലൻഡിൽ കഴിഞ്ഞ 15 വർഷത്തിനിടെയുണ്ടായ കലാപങ്ങളിൽ 7000 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments