Latest NewsCinemaMollywoodNewsEntertainment

ബാങ്കോക്കിൽ അടിച്ചുപൊളിച്ച് ബീന ആന്റണിയും കുടുംബവും

പരമ്പരകളിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് ബീന ആന്റണി. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി ബീന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാങ്കോക്കിലെ പ്രശസ്തമായ ചിമ്പാൻസിക്കൊപ്പം എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഈ ചിമ്പാൻസിയും സമൂഹമാധ്യമങ്ങളിലെ ഒരു താരമാണ്. എല്ലാ പ്രശസ്ത താരങ്ങളും ഈ ചിമ്പാൻസിക്കൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീന ആന്റണിയുടെ തോളിൽ ചിമ്പാൻസി കയ്യിട്ടിരിക്കുന്നതും കാണാം. ഏതായാലും ഈ ചിത്രത്തിന് താഴെ വരുന്ന കമന്റകൾ വളരെ രസകരമാണ്. ‘she is so cute and funny , one of the cutest moment in bangkok’ എന്ന അടിക്കുറിപ്പൊടെയാണ് ബീന ആന്റണി ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button