തിരുവനന്തപുരം: പൂന്തുറ കടല്‍ തീരത്തു നിന്നും രണ്ടുപേരെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയ്മണ്ട് (60), ജോണ്‍സണ്‍ (29) എന്നിവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നാലുപേരാണ് ചികിത്സയിലുള്ളത്. പുതുക്കുറുച്ചി കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊഴിയൂര്‍ സ്വദേശി എഡ്മണ്ട് (50), പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിള്‍(40) എന്നിവരാണ് മറ്റുള്ളവര്‍.
ശംഖുമുഖത്തു നിന്നും തിരിച്ചറിയാനാകാത്ത ഒരാളെ മരിച്ച നിലയില്‍ നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. അറുപത് വയസോളം പ്രായമുള്ള പുരുഷനെ എയര്‍പോര്‍ട്ട് അധികൃതരാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.
Post Your Comments