Latest NewsIndiaNews

നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയിലില്‍ കൊടിയ പീഡനമേറ്റാണ് മരിച്ചതെന്ന് വെളിപ്പെടുത്തൽ

സുഭാഷ് ചന്ദ്ര ബോസ് മരണമടഞ്ഞത് ഫ്രഞ്ച് സൈനികരുടെ ക്രൂര പീഡനത്തിനൊടുവിലെന്നു പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചരിത്രകാരന്‍ ജെ.ബി.പി. മോറെയുടെ വെളിപ്പെടുത്തൽ. നേതാജി കൊല്ലപ്പെട്ടത് വിമാനാപകടത്തില്‍ അല്ലെന്നും ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണില്‍ വച്ചാണെന്നും ഫ്രഞ്ച് സൈനിക രേഖകള്‍ വിശകലനം ചെയ്തു മോറെ വെളിപ്പെടുത്തുന്നു.

1945 ഓഗസ്റ്റ് 18-ന് തായ്പേയിയില്‍ ജാപ്പനീസ് വിമാനം തകര്‍ന്നുവീണ് നേതാജി മരിച്ചെന്നാണ് ഔദ്യോഗിക രേഖകളില്‍ ഉള്ളത്. എന്നാല്‍ വിമാനാപകടം നടക്കുന്നതിന് തലേ ദിവസം അദ്ദേഹത്തെ അന്നു ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണില്‍വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വര്‍ഷങ്ങളോളം ബോസ് രേഖകള്‍ക്കു പിന്നാലെ അലഞ്ഞ മോറെ പറയുന്നു. ഒരു മാസത്തിനു ശേഷം സയ്ഗോണിലാണ് അദ്ദേഹത്തിന്റ മരണം സംഭവിച്ചതെന്ന് ഏറെക്കുറെ ഉറപ്പിച്ചുപറയാനാകും. ബോട്ട്കാറ്റിനാറ്റ് ജയിലില്‍ കൊടിയ പീഡനമേറ്റായിരുന്നിരിക്കണം മരണം.

നേതാജി റഷ്യയിലേക്കോ ചൈനയിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നു പ്രചരിപ്പിക്കപ്പെട്ടത് അറസ്റ്റ് വിവരം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ്. വിമാനാപകടത്തിലായിരുന്നു മരണമെങ്കില്‍ ടോക്കിയോയില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മത്തിന്റെ ഡി.എന്‍.എ. പരിശോധനയിലൂടെ സ്ഥിരീകരിക്കാമായിരുന്നു. അത് അദ്ദേഹത്തിന്റേതല്ലെന്ന് ഉറപ്പുള്ളതിനാലാണ് പരിശോധന നടത്താതിരുന്നതെന്നു സംശയമുണ്ടെന്നും മോറെ പറയുന്നു. അറസ്റ്റ് വിവരം അക്കാലത്ത് സയ്ഗോണ്‍ പൊലീസ് മേധാവിയായിരുന്ന ക്യാപ്റ്റന്‍ പോവെല്‍സ് സ്ഥിരീകരിച്ചതായി രേഖകളുണ്ട്.

നേതാജിയുടെ അവസാന നാളുകളെക്കുറിച്ചുള്ള വിവരങ്ങളാകാം രഹസ്യഫയലിലുള്ളത്. ഇന്ത്യയില്‍ നിന്നു മതിയായ ഇടപെടലുണ്ടാകാതെ അതു പരസ്യമാക്കുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നും മോറെ വ്യക്തമാക്കുന്നു.ഈ ഫ്രഞ്ച് സൈനിക രേഖകള്‍ 100 വര്‍ഷത്തേക്കു രഹസ്യമായി തുടരുമെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button