Latest NewsIndiaNews

‘സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചു’: കങ്കണ

ഡല്‍ഹി: വി.ഡി. സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചുവെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. താന്‍ ഗാന്ധിവാദിയല്ല സുഭാഷ് ചന്ദ്ര ബോസ് വാദിയാണെന്നും താരം വ്യക്തമാക്കി. ഇത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പ്രശ്‌നമുണ്ടായേക്കാമെന്നും എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

ദണ്ഡിമാര്‍ച്ച് കൊണ്ടോ സമരം കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് നാം ഉയര്‍ത്തിക്കാട്ടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു. ഡല്‍ഹിയില്‍ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റ്: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

‘രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുകയും സ്വന്തം സൈന്യത്തെയുണ്ടാക്കുകയും ചെയ്തയാളാണ് നേതാജി. അദ്ദേഹം ലോകം മുഴുവന്‍ സംസാരിച്ച് ഇന്ത്യയിലെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചു. ഇത് ബ്രിട്ടീഷുകാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടാക്കി. ബ്രിട്ടീഷുകാര്‍ അവര്‍ക്ക് തോന്നിയവര്‍ക്കാണ് അധികാരം കൈമാറിയത്. നേതാജിക്ക് അധികാരത്തിനോട് ആര്‍ത്തിയില്ലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ ആര്‍ത്തി. അദ്ദേഹം അതിനായി പ്രവര്‍ത്തിക്കുകയും നേടിയെടുക്കയും ചെയ്തു’. കങ്കണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button