കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സ്കൂളുകളില്‍ വിതരണം ചെയ്ത ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീര്‍ പാക്കിസ്ഥാനിലും, അരുണാചല്‍ പ്രദേശ് ചൈനയിലും. സംഭവത്തെ തുടര്‍ന്ന് ബംഗാളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സ്‌കൂളുകളിൽ വിതരണം ചെയ്ത ഭൂപടത്തിൽ ഇത്തരം തെറ്റ് അറിഞ്ഞു കൊണ്ട് സംഭവിച്ചതാണോ അല്ലയോ എന്ന് വ്യക്തമല്ല.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യാപക സംഘടനയാണ് ഭൂപടം തയ്യറാക്കിയത്. മമത ബാനര്‍ജിയുടേയും തൃണമൂല്‍ കോഗ്രസിന്‍റേയും രാഷ്ട്ര വിരുദ്ധ സമീപനമാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments