CricketLatest NewsNewsSports

ഐപിഎല്ലിന്റെ സമയക്രമം മാറ്റുന്നു

ഐപിഎല്‍ സമയക്രമം മാറ്റാൻ ആലോചന. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണസമിതിയോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മുന്നോട്ടുവെച്ച നിർദേശം ഫ്രാഞ്ചൈസികളെല്ലാം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ ഇന്ത്യയുടെ സമ്മതം കൂടി ഇതിന് ആവശ്യമാണ്.

സൂപ്പര്‍ ഓവര്‍, മഴ എന്നിവ കാരണം മല്‍സരം വൈകുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നാണ് ഐപിഎല്‍ ഭരണസമിതി വിലയിരുത്തുന്നത്. മല്‍സരം ഒരു മണിക്കൂര്‍ നേരത്തെ തുടങ്ങിയാല്‍ പരസ്യവരുമാനവും വർധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button