Latest NewsIndiaNewsBusiness

രണ്ടാം പദത്തിലെ ജി.ഡി.പി പുറത്ത്

ന്യൂഡല്‍ഹി•രണ്ടാംപാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 6.3 ശതമാനമെന്ന് സര്‍ക്കാര്‍ രേഖകള്‍. കഴിഞ്ഞപാദത്തെ ജി.ഡി.പിയായ 5.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

തുടര്‍ച്ചയായ അഞ്ച് പടങ്ങളിലെ താഴ്ചയ്ക്ക് ശേഷം ജി.ഡി.പിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത് വളരെ ധൈര്യം പകരുന്നതാണെന്ന് ഇന്ത്യയുടെ മുഖ്യ സ്റ്റാറ്റസ്റ്റിഷൻ ടി.സി.എ അനന്ത് പറഞ്ഞു.

കഴിഞ്ഞപദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 7.5 ശതമാനമായിരുന്നു ജി.ഡി.പി.

ജി.വി.എയിലും ഈ പാദത്തില്‍ വര്‍ധനവുണ്ടായി. ജി.വി.എ കഴിഞ്ഞപാദത്തിലെ 5.6 ശതമാനത്തില്‍ നിന്ന് 6.1 ആയി ഉയര്‍ന്നു.

നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നിവയിലൂടെ മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചനയായാണ്‌ വളര്‍ച്ചാ നിരക്കിനെ പൊതുവേ വിലയിരുത്തുന്നത്.

ഉത്പാദന മേഖലയുടെ വളര്‍ച്ചാനിരക്ക് 1.2 ശതമാനത്തില്‍ നിന്നും 7 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിര്‍മാണമേഖലയില്‍ 2.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.

കാര്‍ഷികമേഖല നിരാശയാണ് സമ്മാനിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്ക് താഴ്ന്നു. ഖനിമേഖലയിലും വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായി. ഈ മേഖലയില്‍ 0.7 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. അവസാനപാദത്തില്‍ 5.5 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഇവ കൂടാതെ, ഫിനാന്‍സിംഗ്, റിയാല്‍ എസ്റ്റേറ്റ്, ഗതാഗതം, ഹോട്ടലുകള്‍ തുടങ്ങിയ മേഖലയിലെല്ലാം വളര്‍ച്ച മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button