ഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായി പ്രത്യേക നമോ ആപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധപ്പെടാവുന്ന ആപ്പാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ചാറ്റിങ്ങിനും സൗകര്യമുള്ള ഈ ആപ്പിൽ േബ്ലാക്ക് തലത്തിലുള്ള 5500 ഒാളം ബി.ജെ.പി മഹിളാ മോർച്ചാ പ്രവർത്തകരുമായി മോദി തത്സമയ സംവാദം നടത്തി.
പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാനും ഇതിലൂടെ കഴിയും. പ്രധാധമന്ത്രി നേരിട്ട് സംസാരിക്കുന്നത് വനിതകളെ സ്വാധീനിക്കുമെന്നും കൂടുതൽ വനിതാ വോട്ടർമാരെ പാർട്ടിക്ക് ലഭിക്കുമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. കോൺഗ്രസിനേക്കാൾ വനിതാ സഥാനാർഥികളുള്ളത് ബി.ജെ.പിക്കാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
Post Your Comments