Latest NewsIndia

ബിജെപിവിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവ് മണിക്കൂറുകള്‍ക്കകം വീണ്ടും പാട്ടിയില്‍

അഹമ്മദാബാദ്: ബിജിപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുതിര്‍ന്ന നേതാവ് രണ്ടചു ദിവസത്തിനു ശേഷം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഗുജറാത്ത് മുന്‍ സാമൂഹികനീതി വകുപ്പ് മന്ത്രിയും മഹംബ്ദാബാദ് എംഎല്‍എയുമായ സുന്ദര്‍ സിംഗ് ചൗഹാനാണ് രണ്ടു ദിവസത്തെ കൂറുമാറ്റത്തിനു ശേഷം സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. നാലു പ്രാവശ്യം ഹംബ്ദാബാദില്‍ നിന്നും വിജയിച്ച എംഎല്‍എയാണ് ചൗഹാന്‍.

ബിജെപിയുടെ കൃഷി നയത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുന്നെന്ന പ്രഖ്യാപിച്ചായിരുന്നു ചൗഹാന്‍ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ ചൗഹന്‍ ബിജെപിയില്‍ തിരിച്ചെത്തി. അതേസമയം തെരഞ്ഞെടുപ്പിനു മുമ്പ് ചാക്കിട്ടുപിടുത്തം സജീവമാക്കിയ ഇരുപാര്‍ട്ടികളും ഇതോടെ കൂടുതല്‍ ജാഗ്രതയിലായി.

അതേസമയം കോണ്‍ഗ്രസ് എംഎല്‍എ കുംവര്‍ജി ബവാലിയ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 20ന് ജസ്ദാന്‍ നിയസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാന്‍ത്ഥിയെ പ്രഖ്യാപിക്കുന്നതു പോലും കോണ്‍ഗ്രസ് രഹസ്യമായി വച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിെ പ്രബലനായിരുന്ന ബവാലിയയുടെ കൂറുമാറ്റം പാര്‍ട്ടിയ്ക്ക് ഞെട്ടലുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button