ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയുമായി ബി.ജെ.പി. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ ഒരു ചാനലിന് രാഹുൽ ഗാന്ധി അഭിമുഖം നൽകിയതാണ് വിവാദമായിരിക്കുന്നത്.
അഭിമുഖം പുറത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വം മാധ്യമപ്രവര്‍ത്തകര ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഇത് സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ച ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ബി.ബി സ്വെയിന്‍ വ്യക്തമാക്കി. തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരിക്കലും വെറുക്കാന്‍ കഴിയില്ലെന്നും രാഹുല്‍ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments