
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഗുജറാത്തില്‍ ദളിതര്‍ ആക്രമണത്തിനു ഇരയായ അവസരത്തിൽ എവിടെയായിരുന്നു. ആക്രമണത്തിനു ഇരയായ ദളിതരുടെ വീടുകളില്‍ മോദി പോയോ? എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഗുജറാത്തിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ ഒറ്റപ്പെടുത്തിയെന്നു മോദി ആരോപിച്ചിരുന്നു.
പട്ടാന്‍ ജില്ലയിലെ ഹരിജില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ചോദിച്ചത്. ഗോരക്ഷ പ്രവർത്തകരാണ് ഗുജറാത്തിലെ ഉനയില്‍ നാലു ദളിത് യുവാക്കളെ ആക്രമിച്ചത്. ഈ സംഭവത്തെക്കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. ബിജെപി സര്‍ക്കാരിനെതിരേ ദളിത് പ്രക്ഷോഭം തുടങ്ങാനുള്ള കാരണം ഈ മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചതാണ്.
Post Your Comments