Latest NewsIndiaNews

ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റു. പമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതിന്‍ പട്ടേല്‍ വിസമ്മതിക്കുന്നു എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്.

വകുപ്പു വിഭജനത്തില്‍ ആദ്യം ധനകാര്യവും നഗരവികസന വകുപ്പുമായിരുന്നു നിതിന് നല്‍കിയിരുന്നത്. പിന്നീട് ഇവ മാറ്റുകയും ആരോഗ്യം, റോഡ്-പാലം വകുപ്പുകള്‍ പകരമായി നല്‍കുകയുമായിരുന്നു. തുടർന്നാണ് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ നിതിന്‍ പട്ടേല്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button