Latest NewsEditorialSpecials

ഗബ്ബര്‍സിങ്ങും രാഹുല്‍ ഗാന്ധിയും

കേന്ദ്ര ഭരണത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ജനപ്രിയ ഭരണം കാഴ്ചവയ്ക്കുന്ന മോദി ഗവണ്മെന്റിനെ കളിയാക്കാനും അതിലൂടെ മാധ്യമ ശ്രദ്ധ നേടാനും പലപ്പോഴും രാഹുല്‍ ഗാന്ധി ശ്രമിക്കാറുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ അധികാരം നേടാനായി പല ശ്രമങ്ങളും നടത്തുന്ന കോണ്ഗ്രസ്സും രാഹുലും മോദി ഗവണ്മെന്റിന്റെ ചരിത്രപരമായ പലതീരുമാനങ്ങളെയും വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. ചരക്ക് സേവന നികുതി (ജിഎസ്ടിയെ) “ഗബ്ബർ സിംഗ് ടാക്സ്” എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ഹിന്ദി സിനിമ ഷോലെയിലെ വില്ലന്‍ കൊള്ളക്കാരനായ ഗബ്ബര്‍ സിംഗിനോടാണ് രാഹുല്‍ ജിഎസ്ടിയെ ഉപമിച്ചത്.

കോണ്‍ഗ്രസ് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഗബ്ബര്‍ സിംഗ് ടാക്സാണ് നടപ്പാക്കിയതെന്നും രാഹുല്‍ പറഞ്ഞു. ജി.എസ്.ടി കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും നടപ്പില്‍ വരുത്തുന്നതിന് മുന്‍പ് ജി.എസ്.ടി ടെസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതായും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ 22 വര്‍ഷക്കാലം ഗുജറാത്ത് സര്‍ക്കാര്‍ ജനങ്ങളുടേതായിരുന്നില്ലെന്നും കേവലം 10 വ്യവസായികളുടെ മാത്രമായിരുന്നെന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിന്റെ ഈ ട്വീറ്റിന് വന്‍ സ്വീകാര്യത ലഭിച്ചതിനു പിന്നാലെ ജി.എസ്.ടിയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി വ്യാഖ്യാനങ്ങളും ട്വിറ്ററില്‍ ഉയര്‍ന്നു വന്നു. ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിന് മറുപടിയായാണ് ജി.എസ്.ടിയുടെ പുതു വ്യാഖ്യാനങ്ങള്‍ എത്തിയിരിക്കുന്നത്. ജി.എസ്.ടിയ്ക്ക് നിങ്ങള്‍ നല്‍കുന്ന പൂര്‍ണ്ണരൂപം എന്താണെന്നായിരുന്നു എന്ന ചോദ്യമായിരുന്നു ഹിസ്റ്ററി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഏറ്റെടുത്ത ട്വിറ്റര്‍ ലോകം രസകരമായ നിരവധി ഫുള്‍ ഫോമുകളാണ് ജി.എസ്.ടിയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ഗോ സുരക്ഷാ ടാക്‌സ്’, ‘ഗോ സെല്‍ ടീ’, ‘ഗോഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍’, ‘ഗോഡ് സേവ് ടാക്‌സ് പെയേഴ്‌സ്’ എന്നിങ്ങനെ പോകുന്നു ജി.എസ്.ടിയുടെ പുതിയ വ്യാഖ്യാനങ്ങള്‍. മോഡിയുടെ ഈ തീരുമാനങ്ങള്‍ തെറ്റാണെന്ന് അധിക്ഷേപിച്ചു കൊണ്ട് കോണ്ഗ്രസ് രംഗത്തെത്തുന്നത് ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് ജനം തിരിച്ചറിയും. അണികള്‍ പോലും കാലുമാറുന്ന ഈ കാലത്ത് അനാവശ്യ വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന കുറുക്കു തന്ത്രമാണ് രാഹുല്‍ പ്രയോഗിക്കുന്നത്. ഒരു മിമിക്രികാരന്റെ നിലവാരത്തില്യ്ക്ക് പ്രധാന മന്ത്രി പദവി മാത്രം സ്വപ്നം കണ്ടു കഴിയുന്ന രാഹുല്‍ മാറുന്നത് ശരിയല്ല. രാഹുലിന്റെ ചില പ്രസ്ഥാവനകള്‍ കാണുമ്പോള്‍ ഒരു ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തിയാണോ ഇതെന്ന സംശയം പൊതു ജനങ്ങള്‍ക്കുണ്ടാകും. രാഹുലിന്റെ പ്രധാനമന്ത്രി കസേരയ്ക്കായി സന്നാഹം ഒരുക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരെ പോലും ഇത്തരം ചില പ്രസ്താവനകള്‍ അസ്വസ്ഥരാക്കുന്നുണ്ട്. കുടുംബ ബിസിനസ് അല്ല രാഷ്ട്രീയമെന്നും അത് തിരിച്ചറിഞ്ഞു രാഹുല്‍ പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ്സില്‍ നിന്നും വിമത സ്വരം ഉയരുന്നുണ്ട്.

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന  കോണ്‍ഗ്രസിനെതിരെ കിടിലന്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. വര്‍ഷങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയുള്ളവരാണ് ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്നു പറഞ്ഞ് കളിയാക്കുന്നതെന്ന് മോദി തുറന്നടിച്ചു. “എല്ലാ ജീവികളെയും കൊള്ളയടിച്ചവരെ കൊള്ളക്കാർക്ക് എപ്പോഴും ഓര്‍മ്മ അതായിരിക്കും. കൂടാതെ അവര്‍ ആഹാരത്തെക്കള്‍ സിഗരറ്റിനും ആൽക്കഹോളിനും വിലകുറഞ്ഞിരിക്കണമെന്നു ചിന്തിക്കുന്നു. ഇത്ര വിഡ്ഢിപരമായ ചിന്തകള്‍ പുലര്‍ത്തുന്നവരെക്കുറിച്ച് എന്തുപറയാന്‍?” മോർബിയിലെ ഒരു റാലിയിലേക്ക് മോഡി പറഞ്ഞു.

കോണ്‍ഗ്രസ് ചെറിയ കാര്യങ്ങളുടെ നേട്ടം അവകാശപ്പെടുകയാണ്. അവര്‍ ഗ്രാമ
വികസനത്തിനായി കുഴല്‍കിണറുകള്‍ കൊണ്ടുവന്നെങ്കില്‍ ഞങ്ങള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്കായി നര്‍മതാ നദി വഴി വെള്ളമെത്തക്കുന്ന പദ്ധതിയാണ് കാഴ്ചവെച്ചത് മോദി പറഞ്ഞു.  തെളിവുകള്‍ സഹിതമാണ് മോദി ഓരോകാര്യങ്ങളും വ്യക്തമാക്കിയത്. മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്ക് പൊത്തി ഗുജറാത്തിനെ അപമാനിച്ചിട്ടുണ്ടെന്നും ആ ചിത്രം മാസികകളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ഇന്ത്യയിലെ വ്യവസായ മേഖലയിലെ ഈ തീരുമാനം പൊതുജങ്ങളുടെ നന്മമാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്നു മനസിലാക്കാം. കൊള്ള നികുതിയില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ജിഎസ്ടി വഴി മോചനം നേടിക്കൊടുക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞുവെന്നത് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button